Friday, December 31, 2010

ജമാലിന്റെ സ്വകാര്യം

          
          ജമാല്‍  ഒരു സാധാരണ ജോലിക്കാരന്‍, അതും ദുബായില്‍. മിക്ക മലയാളികളെ പോലെ ജമാലും ദുബായി എത്തിയത് ഭാര്യ സഹോദരന്‍ വഴിയാണ്. തന്റെ ശമ്പളത്തില്‍ ഭാര്യയേയും സ്കൂളില്‍ പഠിക്കുന്ന രണ്ടു പിള്ളാരെയും ദുബായില്‍ കൊണ്ടുവരുന്ന കാര്യം ജമാല്‍ ആലോചിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി.
          ജമാല്‍ മൂന്നും നാലും വര്‍ഷം കൂടുമ്പോള്‍ ആണ് നാട്ടില്‍ വരുന്നത്. അതും കൂടിപോയാല്‍ പത്തു ദിവസം, പിന്നെയും ഭാര്യ ഒന്ന് കൂടി കൂട്ടി പിടിച്ചാല്‍ പത്താമത്തേ രാത്രി കൂടി നാട്ടില്‍ കഴിച്ചു കൂട്ടും. ആദ്യത്തെ മോള്‍ ഉണ്ടാകാന്‍ ജമാലും ഭാര്യയും രണ്ടു ദിവസം ജലപാനം ഇല്ലാതെ മുറിയടച്ചു പ്രാര്‍ത്ഥിച്ചത്‌ ജമാലിന്റെ ഉമ്മ ഇപ്പോഴും ഓര്‍മ്മിക്കുന്നു.
          അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ജമാലിന് ജോലിയില്‍ ഒരു ചെറിയ സ്ഥാന കയറ്റം ലഭിച്ചു. ഇതറിഞ്ഞതും ഭാര്യയുടെ ഗള്‍ഫ്‌ ജീവിതത്തിനോടുള്ള ആഗ്രഹം കൂടി. നിര്‍ബന്ധം സഹിക്ക വൈയ്യാതേ ജമാല്‍ ആ തീരുമാനം എടുത്തു.
          അങ്ങനെ തന്നെ ഗള്‍ഫില്‍ കൊണ്ടുവന്ന അളിയന്റെ സഹായത്തോടെ ഒരു ചെറിയ വീട്, വീട് എന്ന്‌ പറയാന്‍ ഇല്ല, ഒരു ഹാള്‍, ഒരു അടുക്കള, പിന്നെ എല്ലാ൦ അടങ്ങിയ ഒരു ചെറിയ കുളിമുറി. ഇത് തന്നെ ജമാലിന്റെ പകുതിയിലേറെ ശമ്പളം തിന്നും. എന്നാലും ജമാല്‍ വരുന്നിടത്ത് വെച്ചു കാണാം എന്ന ഭാവത്തില്‍ കാര്യങ്ങള്‍ അഥവാ കരുക്കള്‍ നീക്കി.
          അങ്ങനെ ഭാര്യയും മക്കളും എത്തി, സന്തോഷകരമായ ഗള്‍ഫ്‌ ജീവിതം തുടങ്ങി. മക്കള്‍ സ്കൂളില്‍ പോകും, ജമാല്‍ ഓഫീസില്‍ പോകും, ഭാര്യ വീട്ടില്‍ തന്നെ ഇരിക്കും. സ്കൂള്‍ കഴിഞ്ഞ് മക്കള്‍ ഉച്ച തിരിഞ്ഞു എത്തി ചേരും. ജമാല്‍ ജോലി കഴിഞ്ഞ് എത്തുമ്പോള്‍ വൈകുന്നേരം നാല് മണി.
          ഇങ്ങനെ രണ്ടു മാസം പോയി. ജമാല്‍ വീണ്ടും ചിന്തിത്നായി. ജമാലിന് തന്റെ ഭാര്യയുടെ കൂടെ ഒരു നിമിഷം പോലും തനിച്ചു കിട്ടുന്നില്ല. മക്കള്‍ ഇത്ര നേരം മുന്പേ വീട്ടില്‍ എത്തുന്നത്‌ കൊണ്ട് ജമാല്‍ ഭാര്യയെ സ്വകാര്യമായി ഒന്ന് തൊട്ട കാലം മറന്നു. ആകെ ഉള്ള ഒരു ഹാള്‍ ഇല്‍ എല്ലാവരും കൂടെ ഒരുമിച്ചു കിടക്കുന്ന പതിവ് കാരണം രാത്രി സമയവും ജമാല്‍ ഭാര്യയെ നോക്കി വെള്ളമിറക്കും എന്നല്ലാതെ ഒരു ദുരുദ്ധേഷത്തിനു മാര്‍ഗവും ഇല്ല. പോരാത്തതിന് രണ്ടു പിള്ളേരും രാത്രി സിനിമയും കാര്‍ടൂനും ഒക്കെ കണ്ടു തീരുമ്പോള്‍ സമയം ഏറെ ആകും. ബീവിയെ ഒന്ന് തനിച്ചു കിട്ടാനുള്ള ആലോചന അങ്ങനെ ഓഫീസ് വരെ എത്തി.
          ജമാലിന്റെ ആലോചന കണ്ടു കൂടെ ജോലി ചെയുന്ന ശശി കാര്യം ആരാഞ്ഞു. കുറച്ചു ചമ്മലുന്ടെങ്ങിലും, എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന്‌ വിചാരിച്ചു തന്റെ ദാമ്പത്യ ജീവിതത്തിലെ ദേയ്നീയ കഥ ശശിയുടെ മുന്നില്‍ നിരത്തി.
          ശശി ഒന്ന് ആലോചിച്ചതിനു ശേഷം ഒരു ലീവ് എടുക്കാന്‍ ഉപദേശിച്ചു. "മൂന്ന് കൊല്ലം കൂടുമ്പോള്‍ ലീവ് തരാന്‍ മടിക്കുന്ന മാനേജര്‍ നോട്, അതും രണ്ടു മാസം മുന്പ് കുടുംബത്തെ കൊണ്ട് വരാന്‍ വേണ്ടി ലീവ് എടുത്ത ഞാന്‍ പിന്നെയും ലീവ് ചോദിക്ക്... നല്ല കഥയായി" എന്ന്‌ ജമാല്‍ മറുപടി നല്‍കി. ശശി പിന്നെയും, " ഒരു ഹാഫ് ഡേ എങ്കിലും ചോദിക്ക്, എന്തെങ്ങിലും അത്യാവിശമാ എന്ന്‌ പറഞ്ഞാല്‍ മതി". ജമാല്‍ ഒന്ന് ആലോചിച്ചു.  പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍....,   എന്റെ പോന്നു ബീവി എന്ന്‌ മനസ്സില്‍ നിലവിളിച്ചു കൊണ്ട് മാനേജര്‍ ന്റെ അടുക്കല്‍ എത്തി.
          മാനേജര്‍ നോട് ജമാല്‍ തന്റെ ലീവ്ന്റെ ആവശ്യം പറഞ്ഞു. മാനേജര്‍ ചോദിച്ചു, " രണ്ടു മാസം മുന്‍പല്ലേ ഇയാള്‍ ലീവ് എടുത്തത്‌, പിന്നെ എന്തിനാ ലീവ്". ജമാല്‍ ഏറ്റവും വിനീതനായി പറഞ്ഞു "മൂത്ത മോള്‍ക്ക്‌ നല്ല സുഖമില്ല, ഹാഫ് ഡേ കിട്ടിയാല്‍ മതിയായിരുന്നു". മാനേജര്‍ കഷ്ടിച്ചു ഹാഫ് ഡേ സമ്മതിച്ചു. ജമാലിന്റെ കണ്ണുകള്‍ തിളങ്ങി.
          ജമാല്‍ ഉടനെ തന്നെ ഭാര്യയെ വിളിച്ചു വരുന്ന കാര്യം അറിയിച്ചു. സന്തോഷം കൊണ്ട് തുള്ളി ചാടി ജമാല്‍ വീട്ടിലേക്കു പാഞ്ഞു. ഒരു മണിക്കൂറിലേറെ ദീര്‍ഖമുള്ള യാത്ര ജമാല്‍ 20 മിനിറ്റ് കൊണ്ട് എത്തിച്ചു. വണ്ടിയില്‍ നിന്ന് ചാടി ഇറങ്ങി ഓടി വീട്ടില്‍ എത്തിയ ജമാല്‍ അമ്പരന്നു നിന്നു.
          അളിയനും കുടുംബവും അതാ ഹാള്‍ നിറഞ്ഞു നില്‍ക്കുന്നു. ജമാല്‍ ബീവിയെ ഒന്ന് നോക്കി. ബീവി ഒന്ന് ചിരിച്ച് അടുക്കളയിലേക്കു പോയി. "എല്ലാ ദിവസവും വിചാരിക്കും ഇങ്ങോട്ട് ഒന്ന് ഇറങ്ങണം എന്ന്‌, ഇപ്പോഴാണ് സമയം കിട്ടിയത്" എന്ന്‌ അളിയന്‍ വിവരിച്ചു. അളിയന്റെ സ്നേഹം കണ്ടു  ജമാലിന്റെ കണ്ണ് നിറഞ്ഞു.   പിന്നെ ജമാല്‍ അളിയനെ പറഞ്ഞു വിടാനുള്ള വെപ്രാളം തുടങ്ങി. പക്ഷെ അളിയന്‍ ജമാലിന്റെ മക്കളെ കാണാതെ പോകുന്നില്ല എന്ന്‌ തീരുമാനിച്ചു. ജമാല്‍ കുഴഞ്ഞു.
          മക്കള്‍ വന്നതിനു ശേഷം അളിയന്‍ കുറച്ചുകൂടി സമയം അവിടെ ചിലവാക്കിയ ശേഷം യാത്രയായി. എല്ലാം വെറുതേ ആയെല്ലോ എന്ന്‌ വിചാരിച്ചു  ജമാല്‍ തന്റെ വിധിയെ ശപിച്ചു കൊണ്ടിരുന്നു.
          അവസാന തന്ത്രം, പിള്ളേരെ എത്രെയും വേഗം ഉറക്കുക. പക്ഷെ പിള്ളരുണ്ടോ ഉറങ്ങുന്നു.അവര്‍ ഒരു ഡ്രാക്കുള സിനിമ കണ്ടു ഒരു കണ്ണ്‍ പോള പോലും അടക്കാതെ വളരെ ശ്രദ്ധിച്ചു TV യില്‍ നോക്കി ഇരിക്കുവാ. ആ പ്രേത സിനിമ കാണുന്ന മക്കളെ ഒരു സെക്കന്റ്‌ പോലും അതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ജമാലിന് കഴിഞ്ഞില്ല.
          അവസാനം മക്കള്‍ ഉറങ്ങി വന്നപ്പോള്‍ മണി 12.30. പക്ഷെ ജമാല്‍ ഉറങ്ങിയില്ല. മക്കള്‍ ഉറങ്ങുന്നത് നോക്കി കണ്ണില്‍ എണ്ണ ഒഴിച്ച് കിടക്കുവായിരുന്നു ആ ഗള്‍ഫു കാരന്‍. അവസാനം മക്കള്‍ ഉറങ്ങി എന്ന്‌ ഉറപ്പാക്കിയ ശേഷം ബീവിയുടെ അരുകില്‍ കിടന്നു. ഫാന്‍ കരങ്ങികൊണ്ടെയിരുന്നു.
          അടുത്ത ദിവസം അതി രാവിലെ ജമാല്‍ സന്തോഷവാനായി എഴുനേറ്റു കുളിയും കഴിഞ്ഞ് ഓഫീസില്‍ പോകാനുള്ള തിരക്കിലായി. അപ്പോഴാണ്‌ ബീവിയുടെ വിളി. ജമാല്‍ ചെന്നു നോക്കിയപ്പോള്‍ മൂത്ത മകള്‍ക്ക് ചുട്ടു പൊള്ളുന്ന പനി. ജമാല്‍ മകളുടെ അടുക്കലെത്തി ആശ്വസിപ്പിച്ചു. അപ്പോള്‍ മകള്‍ ആ സത്യം പറഞ്ഞു, " ഉമ്മ, ഉമ്മ, ഇവിടെ  പ്രേതം ഉണ്ട് ഉമ്മ, ഉമ്മയുടെ പുറത്തു കേറി ചോര വലിച്ചു കുടിക്കുന്നത് ഞാന്‍ കണ്ടു ഉമ്മ. സത്യമായിട്ടും ഉണ്ട് ഉപ്പാ".
          ഉപ്പയും ഉമ്മയും ഒന്ന് നേര്‍ക്ക്‌ നേര്‍ നോക്കി, അതില്‍ ഉമ്മയുടെ മുഖം രൌദ്ര ഭാവവും, ഉപ്പയുടെ മുഖം ദേയ്നീയ ഭാവവും. മാനേജര്‍ നോടെ പറഞ്ഞ കാര്യം അറം പറ്റിയത് പോലെ മകള്‍ക്ക് ഡ്രാക്കുളയെ കണ്ടു പേടിച്ചു പനിയും വന്നു.
          

Sunday, November 7, 2010

പെണ്ണ് കണ്ടു, കീഴടങ്ങി;

                      പതിവ് പോലെ അവധി ദിവസം ഞാനും ക്ലിന്റും കൂടി വെള്ളമടി തുടങ്ങി. നമ്മുടെ എക്കാലത്തെയും മികച്ച ഓള്‍ഡ്‌ മോന്ക് റം ആയിരുന്നു നടുക്ക് വെച്ചിരുന്ന ചെറിയ മേശ അലങ്കരിച്ചത്. 
                        ഈ തവണ ഒരു പ്രത്യേകതയും കൂടെ ഉണ്ട്. ക്ലിന്റ് പെണ്ണ് കാണാന്‍ പോയി കുളമാക്കി വന്ന് അഭിമാനത്തോടെ ചെലവ് ചെയ്യുന്നു. എത്ര കാണാന്‍ പോയാലും, ഡയലോഗ് എത്ര പ്രാക്ടീസ് ച്യ്താലും, പെണ്ണ് വന്ന് മുന്‍പില്‍ നിന്നാല്‍ പിന്നെ പേടിച്ചു  വിറച്ചു കുളമാക്കും. 
                       ഈ തവണ പറ്റിയത് സ്വല്‍പ്പം കടുപ്പമായിപോയി. ഫോട്ടോ കണ്ടു ഇത് തന്നെ പെണ്ണ് എന്ന്‌ മനസ്സില്‍ വിചാരിച്ചു കല്യാണം സ്വപ്നം കണ്ടു തുടങ്ങി. പെണ്ണ് കാണാന്‍ പറ്റിയ ഷര്‍ട്ടും ട്രൌസറും, രണ്ടു അടി പൊക്കമുള്ള ഷൂ ഒക്കെ മേടിക്കാന്‍ കടയില്‍ പോയി. വരുന്ന വഴിക്ക് ഒരു ഷേവിംഗ്  കൂടി ആയപ്പോള്‍ സ്വല്‍പ്പം മനുഷ്യ രൂപത്തില്‍ എത്തി പെട്ടു. 
                      അടുത്ത ദിവസം കാറില്‍ ചെന്നു പെണ്ണിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഗൌരവം കൂട്ടാന്‍ ഒരു കണ്ണാടിയും പൊക്കി മൂക്കിന്റെ പാലത്തില്‍ വെച്ചു. ഒട്ടും തന്നെ ചിരിക്കാതെ സ്ലോ മോഷനില്‍ നടന്നു പടിക്കെലെതിയപ്പോള്‍ ഷൂ അവിടെ ഇട്ടാല്‍ മതി എന്ന്‌ വാചകം ഭാവി അമ്മായിഅപ്പന്റെ കൊമ്പന്‍ മീശയുടെ തൊട്ടു താഴെ നിന്ന് വന്നു.
                      പണി പാളി. രണ്ടു ഇഞ്ച്‌ പൊക്കം അതോടെ ഇല്ലാതായി. അങ്ങനെ പൊക്കം കുറഞ്ഞ ചെക്കന്‍ അകത്തേയ്ക്ക് കടന്നു. ക്ലിന്റിന്റെ അപ്പന്റെ കണ്ണ് വീടിന്റെ വലുപ്പവും, അതിലുള്ള ആടംബരങ്ങളുടെയും വില മനസ്സിലിട്ടപ്പോള്‍, ക്ലിന്റ് തന്റെ ഭാവി വധുവിനെ തിരയാന്‍ തുടങ്ങി. 
                      മുഖത്തു അശേഷം ചിരി ഇല്ലാതെ കടിച്ചു പിടിച്ചു നില്‍ക്കുമ്പോള്‍ അതാ പെണ്ണിന്റെ അമ്മ വന്നു. മനസ്സില്‍ അമ്മയെ വെച്ചു ഹരിക്കെലും, ഗുണിക്കലും ഒക്കെ നടത്തി പെണ്ണിന്റെ ഏതാണ്ട് ഒരു രൂപം മനസ്സില്‍ വരച്ചു.  ഇനി പച്ച തക്കാളി വരട്ടെ എന്ന്‌ മനസ്സില്‍ പറഞ്ഞപ്പോള്‍ തന്നെ പെണ്ണ് ചായയും ആയി എത്തി. 
                      അതീവ സുന്ദരി ആയ പെണ്ണ്. ക്ലിന്റിനു വിറ തുടങ്ങി. എന്ത് പറയും, എങ്ങനെ പറയും എന്നൊക്കെ ആലോചിച്ചു ചായ എടുത്തു. ടെന്‍ഷന്‍ ആരും അറിയാതിരിക്കാന്‍ ഒരു ചെറിയ പുഞ്ചിരി പെണ്ണുമായി എക്സ്ചേഞ്ച് ചെയ്തു, ക്ലിന്റിനു ഇത് മതി എന്നായി.
                      അപ്പോള്‍ അതാ കഴിവ് തെളിയിക്കാന്‍ ഒരു അവസരം. പെണ്ണിന്റെ അപ്പന്‍ "എന്തെങ്ങിലും ചോതിക്കാന്‍ ഉണ്ടെങ്കില്‍ ഇപ്പൊ ആവാം" എന്ന്‌. ക്ലിന്റിന്റെ നെഞ്ച് ചറ പറ അടിക്കാന്‍ തുടങ്ങി. എല്ലാ ശക്തിയും സംഭരിച്ചു ചോതിച്ചു, " പേരെന്താ?" എന്തോ വലിയ കാര്യം സാധിച്ചു എന്ന്‌ മട്ടില്‍ മനസ്സില്‍ തനിക്കു തന്നെ ഒരായിരം സഭാഷ് ക്ലിന്റ് പറഞ്ഞു. പെണ്ണിന്റെ പേര് തന്റെ നെഞ്ജിടിപ്പില്‍ ക്ലിന്റ് കേട്ടില്ല, എന്നാലും ആദ്യമായി വിജയകരമായി ചോദിച്ച ചോദ്യം അതായിരുന്നു. 
                    ആത്മവിശ്വാസത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന ക്ലിന്റിനു വിറ കുറഞ്ഞില്ല. എന്നാലും അടുത്ത ചോദ്യം എന്താ എന്ന്‌ പ്രതീക്ഷിച്ചു  നില്‍ക്കുന്ന പെണ്ണിനോട് ക്ലിന്റ് ," വീടെവിടെയാ?" എന്ന്‌.........
                    രണ്ടു സെക്കന്റ്‌ എല്ലാവരും അമ്പരന്നു നിന്ന്. പെണ്ണിന് എന്ത് പറയണം എന്ന്‌ നിശ്ചയമില്ല. പെണ്ണ് കാണാന്‍ വേണ്ടി പെണ്ണിന്റെ വീട്ടില്‍ ചെന്നു പെണ്ണിനോട് വീടെവിടെയാ എന്ന്‌ ചോദിച്ചാല്‍, പെണ്ണ് അഡ്രസ്‌ പറയുമോ? 
                    അറിയാതെ ആണെങ്കിലും ക്ലിന്റിന്റെ അപ്പന്‍ ആ നിശബ്ദധക്ക് ചിരിച്ചു കൊണ്ട് വിരാമമിട്ടു. എല്ലാം വിളിച്ചു അറിയിക്കാം എന്ന്‌ പറഞ്ഞു പെണ്ണിന്റെ അപ്പന്‍ പെണ്ണ് കാണല്‍ ചടങ്ങിനു കര്‍ട്ടന്‍ ഇട്ടു. 
                   തല കുനിച്ചു ചമ്മി ഇറങ്ങിയപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചു, ഇത് പോയി എന്ന്‌. തിരിച്ചു വീട്ടില്‍ എത്തുന്നത്‌ വരെ ആരും സംസാരിച്ചില്ല. അന്ന് വൈകുന്നേരം തന്നെ ബാംഗ്ലൂര്‍ വണ്ടിക്കു കയറി.
                    ഇപ്പോള്‍ അഞ്ചു പെഗ് കഴിഞ്ഞെപ്പോള്‍ ക്ലിന്റിനു വീട്ടില്‍ നിന്ന് ഫോണ്‍ വന്നു. "അടുത്ത ആഴ്ച ഒരു പെണ്ണ് കാണല്‍ ഉണ്ട്" എന്ന്‌. 

                  ക്ലിന്റ് പിന്നെയും ടെന്‍ഷന്‍ തുടങ്ങി. 
                    

Monday, August 9, 2010

വാസുവിനെ വഴിതിരിച്ച പ്രണയം

          ആദ്യം വാസുവിനെ പരിചയപ്പെടുത്താം. വെളിച്ചപ്പാട് പോലെ മുടി ഒക്കെ നീട്ടി വളര്‍ത്തി, പൊക്കമുള്ള, നല്ല വിര്‍ത്തികെട്ട രൂപത്തിന്റെ ഉടമസ്ഥനായ വാസു. സ്വന്തം കോളേജില്‍ ഓണത്തിന് അടിച്ചു പൂകൂറ്റി ആയി വാളുവെച്ച വാസു. അധ്യാപകര്‍ അറിയാതിരിക്കാന്‍ അതിന്റെ പുറത്തു സാംബാര്‍ ഒഴിച്ച വാസു. അവസാനം എല്ലാം കൂടി ശവം ചീഞ്ഞ നാറ്റം ആയപ്പോള്‍ വാറ്റ് അടിച്ചു എന്ന അപരാധവും പേറി സസ്പെന്‍ഷന്‍ മേടിച്ചു കൂട്ടിയ വാസു. വീട്ടില്‍ അമ്മ മാത്രം. സാമ്പത്തികമായി സ്വല്‍പ്പം പുറകിലുമാണ് നമ്മുടെ കഥാ നായകന്‍. ഇദേഹം രണ്ടു കാര്യത്തില്‍ പുലി ആയിരുന്നു.... പ്രേമിക്കാന്‍ അഥവാ വളച്ചു വീഴ്ത്താന്‍, പിന്നെ പെണ്ണുങ്ങളെ പറ്റി അപവാദം പറയാന്‍ (നിമിഷ യേശിണി / ഫയറിന്റെ എഡിറ്റര്‍ ആകേണ്ട മഹാന്‍).
         ഇനി നീതു എന്ന കഥാപാത്രം. അര ഇഞ്ചു ആണിയില്‍ ചുരിദാര്‍ ഇട്ട ശരീരം പോലുള്ള ഒരു കൊച്ചു സുന്ദരി. പെഴ്സനാളിറ്റി കൂട്ടാന്‍ ഒരു കണ്ണാടിയും ഉണ്ടേ. അധികം സംസാരിക്കാത്ത ഒരു വെളുത്ത നാണം കുണുങ്ങി പെണ്ണ്. നല്ല പേര് കേട്ട കുടുംബം. ഒട്ടും മോശമല്ലാത്ത സാമ്പത്തിക ഭദ്രത. ഇതാണ് ഈ കഥയിലെ നായികയുടെ ബാക്ഗ്രൌണ്ട്.
          മൂന്നു കൊല്ലം മുന്പ്, കോളേജില്‍, വാസു തന്റെ കൂട്ടുകാരുടെ സഹായത്തോടെ നീതുവിനെ വലയിലാക്കി. അങ്ങനെ ഒരു ദിവ്യ പ്രേമം പൊട്ടി മുളച്ചു. അത് വാസുവിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. വാസു നല്ല ഒരു ജോലിയില്‍ പ്രവേശിച്ചു. മൂന്ന് കൊല്ലം അവരുടെ കൊച്ചു കൊച്ചു ഇണക്കവും പിണക്കവും വാസു ഇല്ലാത്ത ജീവിതം ആലോചിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നീതുവിനെ എത്തിച്ചു. വാസു ആണെങ്കില്‍ മൂന്ന് കൊല്ലം ഇതേ ഇണക്കവും പിണക്കവും കാരണം ഒരു ഇടവേളയ്ക്കു ശേഷം അടുത്ത അങ്ഗം വെട്ടാന്‍, എണ്ണ തേയ്ച്ചു തുടങ്ങി. പക്ഷെ നീതുവിനെ ഒരു രീതിയിലും വേദനിപ്പിക്കാന്‍ വാസു തയ്യാറല്ലായിരുന്നു. എന്തൊക്കെ ആയാലും മൂന്ന് കൊല്ലം പ്രേമിച്ച പെണ്ണിനെ അങ്ങനെ അങ്ങ് പറ്റിക്കാന്‍ പറ്റുമോ, അതും ആകെ ഉള്ള അവളുടെ ചെറിയൊരു അസ്ഥിയില്‍ പിടിച്ച പ്രണയം.. കാര്യം ആള് അലവലാതി ആണെങ്കിലും അത്ര കണ്ണില്‍ ചോര ഇല്ലതവനല്ല എന്റെ നായകന്‍.
          അങ്ങനെ ഒരു ദിവസം നീതുവിന്റെ വീട്ടില്‍ കല്യാണം എന്ന കട്ടുറുമ്പ് തല പൊക്കി തുടങ്ങി. നീതു വാസുവിനോട്, കാര്യങ്ങള്‍ വൈകാതെ നീക്കാന്‍ അഭ്യര്‍ഥിച്ചു. മുഖത്തു നോക്കി എനിക്ക് നിന്നെ മതിയായി എന്ന്‌ പറയാന്‍ പറ്റുമോ?  വാസു തന്റേതായ വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആകുന്നതുവരെ കാത്തിരിക്കാന്‍ പറഞ്ഞു. സിമെന്റിന്റെ വില കൂടുകയും ചരലിന്റെ വരവ് കുറയുകയും, പണിക്കാരെ കാലു പിടിച്ചു കൊണ്ടുവരുകയും ചെയ്യുന്ന  ഈ കാലത്ത്, അതും കേരളത്തില്‍, ലോഡിംഗ്കാര്‍ അബദ്ധത്തില്‍ ലോടോ ഗെര്‍ഭിണിയെയൊ കണ്ടു പോയാല്‍, പിന്നെ ആ പേരില്‍ നോക്ക് കൂലിയും കൊടുത്ത് ഒരു വീട് വേണോ എന്ന്‌ അംബാനി വരെ ഒന്നാലോചിക്കും. വാസുവിന് ഒരു പ്രേമത്തില്‍ നിന്നൊക്കെ തല ഊരാന്‍ ഇതിനേക്കാള്‍ നല്ല കാരണം വേറെ വേണോ? അത് കേട്ട്, തന്നോടുള്ള  വാസുവിന്റെ  കട്ട പ്രേമവും, നിസ്സഹായ അവസ്ഥയും ഓര്‍ത്തു നീതുവിന് മനം നൊന്ദു. വാസുവിന്റെ വേദന മനസ്സിലാക്കി നീതു ആലോചിച്ചു കരുക്കള്‍ നീക്കാന്‍ തുടങ്ങി. 
          ഒരു വെള്ളിയാഴ്ച രാത്രി വാസുവിന് ഒരു ഫോനെ കാള്‍ വന്നു. " ഞാന്‍ നീതുവിന്റെ അമ്മാവന്‍ ആണ്. നീതു എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. എനിക്ക് വാസുവിനെ ഒന്ന് കാണണം, പറ്റുമെങ്കില്‍ ഇന്ന്". വാസു വിയര്‍ത്തൊഴുകി അറിയാതെ "ആ" എന്ന് പറഞ്ഞു. തല്ലു ഷെയര്‍ ചെയ്യാന്‍ കൂട്ടുകാരുമായി വാസു പറഞ്ഞ സമയത്തിന് പതിനഞ്ചു മിനിറ്റ് മുന്‍പേ എത്തി ഓടേണ്ട വഴികള്‍ നോക്കിവച്ചു. എങ്ങനെ ഇതില്‍ നിന്ന് ഊരും എന്ന്‌ ആലോചിച്ചു കുറെ കാരണങ്ങള്‍ അമ്മാവനോട് പറയാന്‍ മനസ്സില്‍ കുറിച്ചിട്ടു. അമ്മാവന്റെ കാര്‍ പറഞ്ഞ സമയത്ത് എത്തി. അമ്മാവന്‍ വാസുവിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു കല്യാനതിനെപറ്റി സംസാരിച്ചു തുടങ്ങി. ഇതിലും ഭേദം തല്ലായിരുന്നു എന്ന മട്ടില്‍ വാസു അമ്മാവന്റെ സപ്പോര്‍ട്ട് കണ്ടു സന്തോഷംകൊണ്ടു പ്രാകി. പിന്നെ വാസു കല്യാണം ഉഴപ്പി തുടങ്ങി. "ഒരു വീട് വെയ്ക്കാതെ, കല്യാണതിനെ പറ്റി ആലോചിക്കാന്‍ വയ്യ" എന്ന്‌  വാസു. അതിനു അമ്മാവന്‍ സഹായിക്കാമെന്നു ഉറപ്പു നല്‍കി. അങ്ങനെ ആദ്യത്തേതില്‍ വീണില്ല. വീട്ടില്‍ സമ്മതിപ്പിക്കാന്‍ ബുദ്ധിമുട്ടാകും എന്ന്‌ വാസു പിന്നെയും. അത് വാസു തന്നെ ചെയ്യണ്ട കാര്യമാണെന്നും അതിനു വേണ്ടി കുറച്ചു സമയം തരാം എന്നും അമ്മാവന്‍ ശഠിച്ചു. അമ്മാവന്‍ എന്നെയും കൊണ്ടേ പോകൂ എന്ന്‌ മനസ്സില്‍ ഓര്‍ത്തുകൊണ്ട്‌  വാസു തന്റെ അവസാനത്തെ ആയുധം പുറത്തെടുത്തു. ഈ ജോലി വെച്ച് ഒരു കുടുംബം കൊണ്ടുപോകാന്‍..... "വാസുവിന് ഗള്‍ഫില്‍ ജോലി വേണോ, ഞാന്‍ ശെരിയാക്കി തരാം". വാസു പെട്ടു. ഇങ്ങനെ നല്ല ഒരമ്മാവനെ എനിക്ക് തന്നെ കിട്ടാന്‍ ഞാന്‍ എന്താ ചെയ്തത് എന്ന്‌ ആലോചിച്ചു വാസു നിന്ന് പോയി.    
          അടുത്ത ദിവസം രാത്രി കൂട്ടുകാര്‍ കൂടി വാസുവിനെ ഉപദേശിച്ചു. ഈ കല്യാണം കൊണ്ട് വാസു രക്ഷപെടും എന്നും കെ.എസ്.എഫ്.ഇ. പോലെ നല്ല സാമ്പത്തിക ഉറപ്പുള്ള ഒരു ജീവിതം ഉണ്ടാകും എന്നും പറഞ്ഞു. ഒന്നുവല്ലെങ്ങിലും ഒരാള്‍ നന്നാവുന്നത് നല്ല കാര്യമല്ലേ. പ്രത്യേകിച്ച് അവര്‍ക്കെല്ലാം അറിയാവുന്ന ഒരു കുട്ടി ആകുമ്പോള്‍ വേറൊന്നും നോക്കാനില്ല. വാസു ഓരോ മുടക്ക് പറയുമ്പോഴും കൂട്ടുകാര്‍ അത് ശക്തമായി എതിര്‍ത്തു. നീതു നല്ല പെണ്ണാണ്, നീയുമായിട്ടു നല്ല ചേര്‍ച്ചയാ എന്നൊക്കെ തട്ടിവിട്ടു. എന്ത് കാര്യത്തിനും കൂട്ടുകാര്‍ പുറകില്‍ ഉണ്ടെന്നു ഉറപ്പു നല്‍കി. അങ്ങനെ രണ്ടു ദിവസത്തെ കഠിന ഉപദേശവും കഴിഞ്ഞ്, കൂട്ടുകാര്‍ കൊടുത്ത ധര്യവും പിന്‍ബലവും ആയി വാസു വീട്ടില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു.  ഒരു കല്യാണത്തിനെപറ്റി  സ്വപ്നം കണ്ടു തുടങ്ങിയ  വാസു തന്റെ അമ്മയോട് ആ സത്യം തുറന്നടിച്ചു. ഒട്ടും വൈകിയില്ല, വാസുവിന്റെ അമ്മയും തുറന്നടിച്ചു. രണ്ടാമത്തെ തുറന്നടി വാസുവിന്റെ ചെവിക്കല്ലിനു കിട്ടി. എല്ലാ പ്രേമത്തിലും കുറച്ചു തല്ലും പിടിയും ഒക്കെ കാണും. പക്ഷെ "നീതു തന്നെ ഉന്നം" എന്ന്‌ മനസ്സില്‍ തീരുമാനിച്ച വാസു കരഞ്ഞു കാലുപിടിച്ചു, മരിക്കും എന്ന്‌ ഭീഷണിപ്പെടുത്തി, അവസാനം അമ്മയുടെ തല്ലിന്റെ ഒടുവില്‍ സമ്മതം വാങ്ങി. ഇനി വാസുവിന്റെ കുടുംബക്കാര്‍. രണ്ടു ദിവസം അവരുടെ ചീത്ത വിളി കഴിഞ്ഞ് 'ചൊറിയുമ്പോള്‍  അറിയും' എന്ന മട്ടില്‍ അവരും സമ്മതിച്ചു. വാസു ഈ സന്തോഷ വാര്‍ത്ത കൂട്ടുകാരുമായി ആഘോഷിച്ചു. കൂട്ടുകാര്‍ വാസുവിന്റെ കല്യാണത്തിന്റെ ആവേശത്തിലായി. നീതുവിനെ വിളിച്ചു കാര്യങ്ങള്‍ തീരുമാനിക്കെണം എന്ന്‌ കൂട്ടുകാര്‍ വാസുവിനെ ഓര്‍മിപ്പിച്ചു.
          കല്യാണം എപ്പോള്‍ നടത്തണം എന്ന്‌ ചോദിച്ചറിയാന്‍ നീതുവിനെ വാസു വിളിച്ചു. ആ വിളി എല്ലാം കുഴച്ചു മറിച്ചു. അച്ഛനോട് ചോതിക്കെട്ടെ, അച്ഛന്‍ തീരുമാനിക്കും, അച്ഛന്‍ പാവമാണ്, അമ്മ വിഷമിക്കും, അമ്മാവന്‍ വാസുവിന്റെ മനസ്സറിയാന്‍ വേണ്ടി വന്നു കണ്ടതെയുള്ളു എന്ന്‌ എന്തൊക്കെയോ പറഞ്ഞു. വാസു മരവിച്ചു പോയി. ഊണ് കഴിഞ്ഞ് ഒറങ്ങാന്‍ പോയവനെ വിളിച്ചു വരുത്തി വയറിളക്കി, ഇലയിട്ട ശേഷം ഊണില്ല എന്ന അവസ്ഥ. എന്നാല്‍ ഊണ് കിട്ടും എന്ന്‌ കരുതി കൂട്ടുകാര്‍ക്ക് ചെലവു ചെയ്ത വക രൂപ ആയിരം.
          നീതുവിന്റെ അമ്മാവന്‍ ഗള്‍ഫില്‍ പോയി. നീതുവിന്റെ അച്ഛന്‍ വാസുവിനെതിരെ ലവ് ജിഹാദിന് കേസും കൊടുത്തു. കൂട്ടുകാര്‍ കൊടുത്ത വാക്ക് അതുപോലെ തന്നെ, വാക്കായിട്ട് തന്നെ ഇരുന്നു. ലവ് ജിഹാദ് എന്തെന്നറിയാത്ത വാസു സ്റ്റേഷനില്‍ ഹാജരായി, പതിനായിരം രൂപയും രണ്ടു ആള്‍ ജാമ്യവും ആയി പുറത്തിറങ്ങി. ആള്‍ ജാമ്യം വാസുവിന്റെ കുടുംബക്കാര്‍ തന്നെ വരേണ്ടി വന്നു, കൂട്ടുകാര്‍ക്ക് ത്രിച്ചരിയാല്‍ കാര്‍ഡോ റേഷന്‍  കാര്‍ഡോ ഇല്ലല്ലോ.  അതില്‍ കുറച്ചു പേര്‍ ഈ പരീകുട്ടിയെ മുഘാമുഖം നേരിടാന്‍ കഴിയാത്തത് കൊണ്ട് ഗള്‍ഫില്‍ പോയി. ബാക്കി നിന്നത് കുറെ നാണക്കേടും, ഒരു കേസും.
          ഇന്ന് വാസു, അച്ചടക്കം ഉള്ള ഒരു  പൌരനെ പോലെ, ഇനി ഒരിക്കെലും ഒരു പെണ്ണിന്റെ നേരെ കണ്ണ് പൊങ്ങാതെ, കടപ്പുറത്ത് ഒന്ന് ഉറക്കെ പാടി കരയാന്‍ പോലും ബീച് പോലിസ് പട്രോളിംഗ് (പൂവാല സ്ക്വാഡ്) അനുവതിക്കാതേ പോലീസിന്റെ നിരീക്ഷണത്തില്‍ എവിടെയോ ജീവിക്കുന്നു.
          എല്ലാ നന്നായ ആണുങ്ങളുടെ പിറകിലും ഒരു പെണ് തന്നെ കാരണം.

(ഈ കഥയും കഥയിലെ കഥാപാത്രങ്ങളും നിങ്ങള്ക്ക് പരിച്ചയമുള്ളവയാണ് എന്ന്‌ തോന്നുന്നെന്ഗില്‍ അത് തികച്ചും യാധിര്ച്ച്ഹികം മാത്രം.)
                                      
                                                                                                                     ജോര്‍ജ്കുട്ടി ആലപ്പുഴ 

Friday, June 11, 2010

മുട്ടേല്‍ ഇഴഞ്ഞ എന്ജിനിയെര്‍

കുരുവിള എന്ന കുരു ഒരു സുപ്രഭാവത്തില്‍ ഫോണ്‍ വന്നു ഞെട്ടി. നല്ല ഉറക്കമായിരുന്ന എന്നെ ശല്യപ്പെടുത്തി അവന്‍ എഴുനെല്‍പ്പിച്ചു. തലേന്ന് അടിച്ചു വീലായതിന്റെ കെട്ട് തലയ്ക്കു മുകളില്‍ ഒരു ഇഷ്ട്ടികയെന്ന പോലെ എന്നെ പോങ്ങാനനുവതിക്കാതെ തോറ്റ എന്നോട് അവന്‍ പറഞ്ഞു: ഞാന്‍ എന്ജിനിയെര്‍ ആയി. തലയിലെ ഇഷ്ടിക പൊടിഞ്ഞു, ഞാന്‍ എഴുനെല്‍ത്ട്ടു. കഴിഞ്ഞ ഒന്‍പതു കൊല്ലത്തെ മെഗാ പരമ്പര ഇതോടെ കഴിഞ്ഞു. ചെറിയൊരു കോഴ്സ് എന്ന് തുടങ്ങി ജീവിത അഭിലാഷമായി, അവസാനം അന്ദ്യാഭിലാഷമാകും എന്ന് തോന്നിപ്പിച്ചു, ഈ എന്ജിനിയെരിംഗ് പടുത്തം. എല്ലാ കൊല്ലവും പരീക്ഷ എഴുതാന്‍ പോയി മടുത്ത കുരുവിന് ലോട്ടറി അടിച്ചു. രണ്ടു ബാച്ച് കൂടെപടിച്ചവരും അഞ്ചു ബാച്ച് ജുനിയെര്സ് (ഗിന്നസ് റെക്കോര്‍ഡ്‌ ആയേക്കും) നും ഇനി റ്റാറ്റാ പറയാം.
കുരുവിന് ഇനി നേര്‍ച്ചകള്‍ ബാക്കി. വേളാങ്കണ്ണി മാതാവിനെ ആണ് കാര്യമായി സോപ്പിട്ടത്. മാതാവിന്റെ അനുഗ്രഹത്താല്‍ അല്ലെങ്ങില്‍ സ്ഥിരമായി ഒന്‍പതു കൊല്ലം കുരൂടെ പേപര്‍ നോക്കിയ സാറിന്റെ ക്ഷമ തീര്‍ന്നതിനാല്‍, എന്തോ, കാര്യം നടന്നു. വേളാങ്കണ്ണി പോകുവാന്‍ തീരുമാനം ആയി. കൂടെ ക്ലിന്റ് എന്ന കള്ളുകുടിയന്‍ അച്ചായനും. അങ്ങനെ മൂന്നു അച്ചായന്മാരും പറഞ്ഞസമയ്തു യാത്ര തുടങ്ങി. നേരെത്തെ എത്തിയിട്ട് കാര്യം ഇല്ല എന്ന് കണ്ട കുരു അവസാനത്തെ സീറ്റ് ബുക്ക്‌ ചെയ്തു. ബസ്‌ അനങ്ങി തുടങ്ങി. ഡ്രൈവര്‍ സ്പീട് കൂട്ടി. ഇതോടെ വണ്ടി റോഡിലും ഞങ്ങള്‍ വായുവിലും യാത്ര തുടര്‍ന്നു. രാത്രി ക്ലിന്റ് കൂര്‍ക്കം വലിക്കുന്നത് കെട്ട് ഉറക്കം പോയ ഞാന്‍ വണ്ടിയുടെ സ്പീഡും പോക്കും കണ്ടു ചാടി ചാടി ഉറങ്ങി. "
രാവിലെ എട്ടു മണിയോടെ വേളാങ്കണ്ണി എത്തി. ഇറങ്ങിയപ്പോള്‍ ഡ്രൈവറെ കണ്ടു തിരിച്ചുപോകാനുള്ള ടിക്കറ്റ്‌ കാണിച്ചിട്ട് ചോതിച്ചു, "ഇതുതന്നെയാണോ ബസ്സെന്നു" ? ഡ്രൈവര്‍ ആ ടിക്കറ്റ്‌ എടുത്തു കൃത്യം ഒരു സെന്റീ മീറ്റര്‍ കണ്ണിനോടു ദൂരെ പിടിച്ചു സുക്ഷിച്ചു നോക്കി. എന്നിട്ട് തമിഴില്‍ ഇതുതന്നെയാണെന്ന് പറഞ്ഞു. ഈ കണ്ണ് കൊണ്ടാണോ ഇയാള്‍ ഇവടം വരെ ഈ ബസ്സു പറപ്പിച്ചത്, എന്തിന്, ആ വൈപര്‍ കണ്ടോ ആവോ ....... എന്നോര്‍ത്ത് മാതാവിനെ മനസ്സറിഞ്ഞു ഒന്ന് വിളിച്ചു. വേളാങ്കണ്ണി എത്തിയിട്ട് ആദ്യത്തെ പ്രാര്‍ത്ഥന.
നല്ല ചൂടുള്ള ദിവസം. സൂര്യനും അതുപോലെ എന്റെ ശരീരവും പഴുത്തുനിന്നൂ. രണ്ടു മണിക്കൂറിനുള്ളില്‍ റൂം എടുത്തു കുളിച്ചു വൃത്തിയായി പള്ളിയില്‍ പോയി. അവിടെ ചെന്ന് ഉടനെ പ്രാര്‍ത്ഥനയും തുടങ്ങി, കുറച്ചു ഫോട്ടോയും എടുത്തു നടന്നു നീങ്ങി. അപ്പോള്‍ ഒരു വഴി പോലെ ഒരു സ്ഥലം, മുട്ടേല്‍ ഇഴയാന്‍ ഉള്ള വേദി. അവിടെ പ്രാര്‍ത്ഥിച്ചു കൊണ്ട് മുട്ടേല്‍ ഇഴയുന്ന ആളുകള്‍. കുരു തന്റെ നന്ദി കാണിക്കാന്‍ തീരുമാനിച്ചു. ഞാനും ക്ളിന്റും സൈഡില്‍ നടക്കാന്‍ ഉള്ള സ്ഥലത്ത് കുരുവിനോപ്പം പതിയെ നടന്നു. രണ്ടു ദിവസത്തിനിടെ എന്ജിനിയെര്‍ ആയ കുരു, ബുദ്ധിപൂര്‍വ്വം പാഡ് ഒന്നും ഇടാതെ ജീന്‍സ് ഇട്ടു ആണ് പെര്‍ഫോര്‍മന്‍സ് പ്ലാന്‍ ചെയ്തത്. കുരു മുട്ടേല്‍ ഇഴഞ്ഞു നീങ്ങി.
മുന്നോട്ടു നോക്കിയാല്‍ കുഴഞ്ഞു മുട്ടേല്‍ നില്‍കുന്ന കുറെ ആളുകള്‍. അഞ്ചു മിനുട്ട് ആയി, കുരു ആദ്യത്തെ ബ്രേക്ക്‌ എടുത്തു. നല്ല വെയില്‍ ഉള്ളതുകൊണ്ട് മണ്ണ് കപ്പലണ്ടി ചുടാന്‍ തക്കവണ്ണം റെഡി ആയിരുന്നു. ഞങ്ങള്‍ അവനോടു തണല്‍ ഉള്ളടത് റസ്റ്റ്‌ എടുക്കാന്‍ നിര്‍ബന്ധിച്ചു, അങ്ങനെയെങ്ങില്ലും സൈഡില്‍ വെയില്ല് കൊള്ളാതെ നടക്കാമല്ലോ.... കുരുവിന്റെ വായില്‍ വികട സരസ്വതിയുടെ ഡാന്‍സ്... കുരു കഷ്ട്ടപെട്ടു ഇഴഞ്ഞു. മുട്ട് പൊട്ടാന്‍ തുടങ്ങിയെന്നു കുരുവിന്റെ വാക്കുകള്‍ ഞങ്ങള്‍ക്ക് കുരുവിനെ കൊണ്ട് മുട്ടേല്‍ നടത്താന്‍ ആവേശം നല്‍കി. ഓടി പോയി ഒരു കുപ്പി വെള്ളം മേടിച്ചു കുരുവിന് കൊടുത്തു. പതിനഞ്ചു മിനിറ്റ് കഴിയുമ്പോള്‍ പാതിയെത്താന്‍ ഇനിയുമുണ്ട് സ്വല്‍പ്പം ദൂരം കൂടി. കുരു കൈയിന്റെ സഹായം തേടി. ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ പോലെ കൈയും കാലും ഇട്ടു കുരു പയറ്റാന്‍ തുടങ്ങി. ഇനി കഴിയില്ല എന്ന് കരുതി നിര്‍ത്താന്‍ കുരു തീരുമാനിച്ചു നിക്കുമ്പോള്‍...., ദേ ഒരു പെണ്‍കുട്ടി നടന്നു നീങ്ങുന്ന, അല്ല, ഓടി പോകുന്ന ലാഖവത്തോടെ കുരുവിനെ ഓവര്‍ ടെയ്ക്ക് ചെയ്തു. ഞങ്ങള്‍ മൂന്ന് പേരും അത് കണ്ടു അന്ധിച്ചു പോയി. ഇനി ഇത് പ്രേസ്ടീജിന്റെ പ്രശ്നം ആണ്. കുരു വിട്ടാലും ഞങ്ങള്‍ വിടുന്ന പ്രശ്നമില്ല കാരണം നമുക്ക് പ്രേസ്ടീജ്ജ് മാത്രം നോക്കിയാല്‍ പോരെ, ബാകി കുരു അല്ലെ നോക്കേണ്ടത്. കുരു തന്റെ എല്ലാ ക്ഷീണവും മറന്നു.ആട്ടിന്‍ ചോര കുടിച്ച ലാലേട്ടനെ പോലെ അതീവ ശക്തി ആര്‍ജിച്ച കുരു എല്ലാം മറന്നു ഇഴഞ്ഞു. അ പെണ്‍കുട്ടിയും കുരുയും തമ്മിലുള്ള അകലം കുറഞ്ഞു. പിന്നെ ഫുള്‍ സ്പീഡില്‍ കൈയും കാലും തലയും എലാം കഴിഞ്ഞു നാലാമത്തെ ഗിയെറില്ലും ഇഴഞ്ഞു. ഒപ്പം എത്താറായതും കുരു ക്ഷീണിച്ചു ഗിയെ൪ കുറച്ചു. ഇനി വൈയ്യ എന്ന് പറഞ്ഞ കുരു എഴുനെല്‍ത്ടു നടക്കാന്‍ തുടങ്ങി, ചടങ്ങ് പൂര്‍ണമാകെണ്ടേ...... കുരു നടന്നിട്ടും ആ പെണ്‍കുട്ടി ഉസ്സൈന്‍ ബോല്ട്ടിന്റെ സ്പീഡില്‍ മുട്ടേല്‍ ഫിനിഷ് ചെയ്തു. ആ പെണ്‍കുട്ടി, പള്ളിയെല്ലാം ചുറ്റി കണ്ട്, നേര്‍ച്ചയും ഇട്ട്, ക്യുവില്‍ നിന്ന് എണ്ണയും വാങ്ങി, തിരിച്ചു എത്തിയപ്പോള്‍ കുരു പതിയെ നടന്നെത്തി.
          ആ പെണ്‍കുട്ടി നടന്നു കുരുവിന്റെ അടുത്ത് എത്തി ചോദിച്ചു, " ചേട്ടന് എന്നെ ഓര്‍മ്മയുണ്ടോ, ഞാന്‍ ചേട്ടന്റെ ജൂനിയര്‍ ആയിരുന്നു". ദൈവമേ കുഴഞ്ഞു. പത്തു കൊല്ലം പഠിച്ച കുരു ഏതു കൊല്ലത്തെ ജൂനിയര്‍ ആണെന്ന് ആലോചിച്ചു നട്ടം കറങ്ങി. "ചേട്ടന്‍ ബാക്കി ഇഴഞ്ഞില്ലേ", എന്ന അ പെണ്‍കുട്ടിയുടെ ചോദ്യം കുരു വേറെ ഒരു ചോദ്യം കൊണ്ട് തടുത്തു. "എന്തായിരുന്നു നേര്‍ച്ച"? ആ പെണ്‍കുട്ടി ചെറിയ ചമ്മലോടെ പറഞ്ഞു,
"കഴിഞ്ഞ പരീക്ഷ മോശം ആയിരുന്നു, 74% കിട്ടിയുള്ളൂ, അടുത്ത പരീക്ഷക്ക് വേണ്ടിയാ" അത് കേട്ടതും കുരു, " ബസ്സിനു സമയമായി, പിന്നെ കാണാം എന്ന്‌ പറഞ്ഞു ഒറ്റ പോക്ക്. ഞങ്ങള്‍ക്ക് പ്രിചെയപ്പെടുത്തി തരും എന്ന്‌ ഓര്‍ത്തു സ്വപ്നം കണ്ടു തുടങ്ങിയപ്പോള്‍ തന്നെ അത് പൊലിഞ്ഞുപോയി. 
രണ്ടു മുട്ടിലെയും മുഴുവന്‍ പെയ്ന്റും, കൈയിലെ നിസ്സാര പരുക്കും ആയി കുരു തന്റെ നേര്‍ച്ച മുക്കാല്‍ ഭാഗം കാലേലുമ്, കാല്‍ ഭാഗം മുട്ടേലുമ് തീര്‍ത്തു. ചുട്ടു പൊള്ളുന്ന ചൂടത്തു തല മുട്ടയടിച്ചു ഉണ്ടായിരുന്ന വെളിവും ഇല്ലാതാക്കി. കാലിലെ വേദന കുരുവിനും, പ്രേസ്ടിജിനു ക്ഷതം ഏറ്റ ഞങ്ങള്‍ക്കും വേദന മാറ്റാന്‍ ഓരോ ബിയര്‍ അടിച്ചു. തിരിച്ചു പോകാനുള്ള ഞങളുടെ വണ്ടിയില്‍ അനങ്ങാന്‍ കഴിയാത്ത കുരുവിനെയും കയറ്റി ഇരുന്നു. ദാ വരുന്നു അതെ ഡ്രൈവര്‍. ഇയാള്‍ക്ക് ഉറക്കം ഒന്നും വേണ്ടേ? എന്തായാലും ഞങ്ങളുടെ ഉറക്കം പോയി. ഡ്രൈവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയുമായി ബംഗ്ലുരിലെയ്ക്ക്.....