Friday, December 31, 2010

ജമാലിന്റെ സ്വകാര്യം

          
          ജമാല്‍  ഒരു സാധാരണ ജോലിക്കാരന്‍, അതും ദുബായില്‍. മിക്ക മലയാളികളെ പോലെ ജമാലും ദുബായി എത്തിയത് ഭാര്യ സഹോദരന്‍ വഴിയാണ്. തന്റെ ശമ്പളത്തില്‍ ഭാര്യയേയും സ്കൂളില്‍ പഠിക്കുന്ന രണ്ടു പിള്ളാരെയും ദുബായില്‍ കൊണ്ടുവരുന്ന കാര്യം ജമാല്‍ ആലോചിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി.
          ജമാല്‍ മൂന്നും നാലും വര്‍ഷം കൂടുമ്പോള്‍ ആണ് നാട്ടില്‍ വരുന്നത്. അതും കൂടിപോയാല്‍ പത്തു ദിവസം, പിന്നെയും ഭാര്യ ഒന്ന് കൂടി കൂട്ടി പിടിച്ചാല്‍ പത്താമത്തേ രാത്രി കൂടി നാട്ടില്‍ കഴിച്ചു കൂട്ടും. ആദ്യത്തെ മോള്‍ ഉണ്ടാകാന്‍ ജമാലും ഭാര്യയും രണ്ടു ദിവസം ജലപാനം ഇല്ലാതെ മുറിയടച്ചു പ്രാര്‍ത്ഥിച്ചത്‌ ജമാലിന്റെ ഉമ്മ ഇപ്പോഴും ഓര്‍മ്മിക്കുന്നു.
          അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ജമാലിന് ജോലിയില്‍ ഒരു ചെറിയ സ്ഥാന കയറ്റം ലഭിച്ചു. ഇതറിഞ്ഞതും ഭാര്യയുടെ ഗള്‍ഫ്‌ ജീവിതത്തിനോടുള്ള ആഗ്രഹം കൂടി. നിര്‍ബന്ധം സഹിക്ക വൈയ്യാതേ ജമാല്‍ ആ തീരുമാനം എടുത്തു.
          അങ്ങനെ തന്നെ ഗള്‍ഫില്‍ കൊണ്ടുവന്ന അളിയന്റെ സഹായത്തോടെ ഒരു ചെറിയ വീട്, വീട് എന്ന്‌ പറയാന്‍ ഇല്ല, ഒരു ഹാള്‍, ഒരു അടുക്കള, പിന്നെ എല്ലാ൦ അടങ്ങിയ ഒരു ചെറിയ കുളിമുറി. ഇത് തന്നെ ജമാലിന്റെ പകുതിയിലേറെ ശമ്പളം തിന്നും. എന്നാലും ജമാല്‍ വരുന്നിടത്ത് വെച്ചു കാണാം എന്ന ഭാവത്തില്‍ കാര്യങ്ങള്‍ അഥവാ കരുക്കള്‍ നീക്കി.
          അങ്ങനെ ഭാര്യയും മക്കളും എത്തി, സന്തോഷകരമായ ഗള്‍ഫ്‌ ജീവിതം തുടങ്ങി. മക്കള്‍ സ്കൂളില്‍ പോകും, ജമാല്‍ ഓഫീസില്‍ പോകും, ഭാര്യ വീട്ടില്‍ തന്നെ ഇരിക്കും. സ്കൂള്‍ കഴിഞ്ഞ് മക്കള്‍ ഉച്ച തിരിഞ്ഞു എത്തി ചേരും. ജമാല്‍ ജോലി കഴിഞ്ഞ് എത്തുമ്പോള്‍ വൈകുന്നേരം നാല് മണി.
          ഇങ്ങനെ രണ്ടു മാസം പോയി. ജമാല്‍ വീണ്ടും ചിന്തിത്നായി. ജമാലിന് തന്റെ ഭാര്യയുടെ കൂടെ ഒരു നിമിഷം പോലും തനിച്ചു കിട്ടുന്നില്ല. മക്കള്‍ ഇത്ര നേരം മുന്പേ വീട്ടില്‍ എത്തുന്നത്‌ കൊണ്ട് ജമാല്‍ ഭാര്യയെ സ്വകാര്യമായി ഒന്ന് തൊട്ട കാലം മറന്നു. ആകെ ഉള്ള ഒരു ഹാള്‍ ഇല്‍ എല്ലാവരും കൂടെ ഒരുമിച്ചു കിടക്കുന്ന പതിവ് കാരണം രാത്രി സമയവും ജമാല്‍ ഭാര്യയെ നോക്കി വെള്ളമിറക്കും എന്നല്ലാതെ ഒരു ദുരുദ്ധേഷത്തിനു മാര്‍ഗവും ഇല്ല. പോരാത്തതിന് രണ്ടു പിള്ളേരും രാത്രി സിനിമയും കാര്‍ടൂനും ഒക്കെ കണ്ടു തീരുമ്പോള്‍ സമയം ഏറെ ആകും. ബീവിയെ ഒന്ന് തനിച്ചു കിട്ടാനുള്ള ആലോചന അങ്ങനെ ഓഫീസ് വരെ എത്തി.
          ജമാലിന്റെ ആലോചന കണ്ടു കൂടെ ജോലി ചെയുന്ന ശശി കാര്യം ആരാഞ്ഞു. കുറച്ചു ചമ്മലുന്ടെങ്ങിലും, എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന്‌ വിചാരിച്ചു തന്റെ ദാമ്പത്യ ജീവിതത്തിലെ ദേയ്നീയ കഥ ശശിയുടെ മുന്നില്‍ നിരത്തി.
          ശശി ഒന്ന് ആലോചിച്ചതിനു ശേഷം ഒരു ലീവ് എടുക്കാന്‍ ഉപദേശിച്ചു. "മൂന്ന് കൊല്ലം കൂടുമ്പോള്‍ ലീവ് തരാന്‍ മടിക്കുന്ന മാനേജര്‍ നോട്, അതും രണ്ടു മാസം മുന്പ് കുടുംബത്തെ കൊണ്ട് വരാന്‍ വേണ്ടി ലീവ് എടുത്ത ഞാന്‍ പിന്നെയും ലീവ് ചോദിക്ക്... നല്ല കഥയായി" എന്ന്‌ ജമാല്‍ മറുപടി നല്‍കി. ശശി പിന്നെയും, " ഒരു ഹാഫ് ഡേ എങ്കിലും ചോദിക്ക്, എന്തെങ്ങിലും അത്യാവിശമാ എന്ന്‌ പറഞ്ഞാല്‍ മതി". ജമാല്‍ ഒന്ന് ആലോചിച്ചു.  പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍....,   എന്റെ പോന്നു ബീവി എന്ന്‌ മനസ്സില്‍ നിലവിളിച്ചു കൊണ്ട് മാനേജര്‍ ന്റെ അടുക്കല്‍ എത്തി.
          മാനേജര്‍ നോട് ജമാല്‍ തന്റെ ലീവ്ന്റെ ആവശ്യം പറഞ്ഞു. മാനേജര്‍ ചോദിച്ചു, " രണ്ടു മാസം മുന്‍പല്ലേ ഇയാള്‍ ലീവ് എടുത്തത്‌, പിന്നെ എന്തിനാ ലീവ്". ജമാല്‍ ഏറ്റവും വിനീതനായി പറഞ്ഞു "മൂത്ത മോള്‍ക്ക്‌ നല്ല സുഖമില്ല, ഹാഫ് ഡേ കിട്ടിയാല്‍ മതിയായിരുന്നു". മാനേജര്‍ കഷ്ടിച്ചു ഹാഫ് ഡേ സമ്മതിച്ചു. ജമാലിന്റെ കണ്ണുകള്‍ തിളങ്ങി.
          ജമാല്‍ ഉടനെ തന്നെ ഭാര്യയെ വിളിച്ചു വരുന്ന കാര്യം അറിയിച്ചു. സന്തോഷം കൊണ്ട് തുള്ളി ചാടി ജമാല്‍ വീട്ടിലേക്കു പാഞ്ഞു. ഒരു മണിക്കൂറിലേറെ ദീര്‍ഖമുള്ള യാത്ര ജമാല്‍ 20 മിനിറ്റ് കൊണ്ട് എത്തിച്ചു. വണ്ടിയില്‍ നിന്ന് ചാടി ഇറങ്ങി ഓടി വീട്ടില്‍ എത്തിയ ജമാല്‍ അമ്പരന്നു നിന്നു.
          അളിയനും കുടുംബവും അതാ ഹാള്‍ നിറഞ്ഞു നില്‍ക്കുന്നു. ജമാല്‍ ബീവിയെ ഒന്ന് നോക്കി. ബീവി ഒന്ന് ചിരിച്ച് അടുക്കളയിലേക്കു പോയി. "എല്ലാ ദിവസവും വിചാരിക്കും ഇങ്ങോട്ട് ഒന്ന് ഇറങ്ങണം എന്ന്‌, ഇപ്പോഴാണ് സമയം കിട്ടിയത്" എന്ന്‌ അളിയന്‍ വിവരിച്ചു. അളിയന്റെ സ്നേഹം കണ്ടു  ജമാലിന്റെ കണ്ണ് നിറഞ്ഞു.   പിന്നെ ജമാല്‍ അളിയനെ പറഞ്ഞു വിടാനുള്ള വെപ്രാളം തുടങ്ങി. പക്ഷെ അളിയന്‍ ജമാലിന്റെ മക്കളെ കാണാതെ പോകുന്നില്ല എന്ന്‌ തീരുമാനിച്ചു. ജമാല്‍ കുഴഞ്ഞു.
          മക്കള്‍ വന്നതിനു ശേഷം അളിയന്‍ കുറച്ചുകൂടി സമയം അവിടെ ചിലവാക്കിയ ശേഷം യാത്രയായി. എല്ലാം വെറുതേ ആയെല്ലോ എന്ന്‌ വിചാരിച്ചു  ജമാല്‍ തന്റെ വിധിയെ ശപിച്ചു കൊണ്ടിരുന്നു.
          അവസാന തന്ത്രം, പിള്ളേരെ എത്രെയും വേഗം ഉറക്കുക. പക്ഷെ പിള്ളരുണ്ടോ ഉറങ്ങുന്നു.അവര്‍ ഒരു ഡ്രാക്കുള സിനിമ കണ്ടു ഒരു കണ്ണ്‍ പോള പോലും അടക്കാതെ വളരെ ശ്രദ്ധിച്ചു TV യില്‍ നോക്കി ഇരിക്കുവാ. ആ പ്രേത സിനിമ കാണുന്ന മക്കളെ ഒരു സെക്കന്റ്‌ പോലും അതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ജമാലിന് കഴിഞ്ഞില്ല.
          അവസാനം മക്കള്‍ ഉറങ്ങി വന്നപ്പോള്‍ മണി 12.30. പക്ഷെ ജമാല്‍ ഉറങ്ങിയില്ല. മക്കള്‍ ഉറങ്ങുന്നത് നോക്കി കണ്ണില്‍ എണ്ണ ഒഴിച്ച് കിടക്കുവായിരുന്നു ആ ഗള്‍ഫു കാരന്‍. അവസാനം മക്കള്‍ ഉറങ്ങി എന്ന്‌ ഉറപ്പാക്കിയ ശേഷം ബീവിയുടെ അരുകില്‍ കിടന്നു. ഫാന്‍ കരങ്ങികൊണ്ടെയിരുന്നു.
          അടുത്ത ദിവസം അതി രാവിലെ ജമാല്‍ സന്തോഷവാനായി എഴുനേറ്റു കുളിയും കഴിഞ്ഞ് ഓഫീസില്‍ പോകാനുള്ള തിരക്കിലായി. അപ്പോഴാണ്‌ ബീവിയുടെ വിളി. ജമാല്‍ ചെന്നു നോക്കിയപ്പോള്‍ മൂത്ത മകള്‍ക്ക് ചുട്ടു പൊള്ളുന്ന പനി. ജമാല്‍ മകളുടെ അടുക്കലെത്തി ആശ്വസിപ്പിച്ചു. അപ്പോള്‍ മകള്‍ ആ സത്യം പറഞ്ഞു, " ഉമ്മ, ഉമ്മ, ഇവിടെ  പ്രേതം ഉണ്ട് ഉമ്മ, ഉമ്മയുടെ പുറത്തു കേറി ചോര വലിച്ചു കുടിക്കുന്നത് ഞാന്‍ കണ്ടു ഉമ്മ. സത്യമായിട്ടും ഉണ്ട് ഉപ്പാ".
          ഉപ്പയും ഉമ്മയും ഒന്ന് നേര്‍ക്ക്‌ നേര്‍ നോക്കി, അതില്‍ ഉമ്മയുടെ മുഖം രൌദ്ര ഭാവവും, ഉപ്പയുടെ മുഖം ദേയ്നീയ ഭാവവും. മാനേജര്‍ നോടെ പറഞ്ഞ കാര്യം അറം പറ്റിയത് പോലെ മകള്‍ക്ക് ഡ്രാക്കുളയെ കണ്ടു പേടിച്ചു പനിയും വന്നു.
          

2 comments:

Anonymous said...

ithil jeevichirikkunnavaro marichavaro aayi enthenkilum saamyam thonnunnundenkil athu thikachum yaadrischikam maathram

ഒഴാക്കന്‍. said...

ഹി ഹി പാവം ജമാല്‍